കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.(Sabarimala gold theft case, Thanthri’s remand extended, ED raids financial institution)
തന്ത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നതോടെ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇഡി മിന്നൽ പരിശോധന നടത്തി. രണ്ടരക്കോടി രൂപ തന്ത്രി ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഇഡിക്ക് വിവരം കൈമാറിയത്.
സ്ഥാപന ഉടമയുടെ വീട്ടിലും ഓഫീസുകളിലും പരിശോധന നടത്തി. പരിശോധനകൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണെന്ന് അധികൃതർ വ്യക്തമാക്കി.

