Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaപാലോട് പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: ഉടമയ്ക്ക് ഗുരുതര പരിക്ക് |...

പാലോട് പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: ഉടമയ്ക്ക് ഗുരുതര പരിക്ക് | Explosion

തിരുവനന്തപുരം: പാലോട് നന്ദിയോടിന് സമീപം പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് (38) പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Explosion at Palode firecracker factory, Owner seriously injured)

വ്യാഴാഴ്ച രാവിലെ 9 മണിയോടെ പടക്കം കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കത്തിന് തിരിയിടുന്നതിനിടെ ഉണ്ടായ തീപ്പൊരി മരുന്നിലേക്ക് പടർന്നതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ സജിന്റെ മുഖത്തും കൈകൾക്കും സാരമായ പൊള്ളലേറ്റിട്ടുണ്ട്.

അപകടത്തെത്തുടർന്ന് പാലോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പടക്ക നിർമ്മാണ ശാലയുടെ രണ്ട് മുറികൾ സീൽ ചെയ്യുകയും ചെയ്തു. സജിന്റെ പിതാവിന്റെ പേരിലാണ് പടക്ക നിർമ്മാണത്തിനുള്ള ലൈസൻസ് ഉള്ളത്. ജോയിന്റ് ഇൻസ്പെക്ഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala