Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKerala'സർ, MLAമാരുടെ വാഹനം മാത്രമേ ഇവിടെ പാർക്ക് ചെയ്യാൻ പറ്റൂ': മാത്യൂ...

‘സർ, MLAമാരുടെ വാഹനം മാത്രമേ ഇവിടെ പാർക്ക് ചെയ്യാൻ പറ്റൂ’: മാത്യൂ ടി തോമസിൻ്റെ കുറിപ്പ് വൈറൽ | Mathew T Thomas

തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങൾക്ക് മുകളിൽ ഇംഗ്ലീഷിൽ ‘MLA’ എന്ന് എഴുതുന്ന പതിവ് രീതി മാറ്റി മലയാളത്തിൽ ‘നിയമസഭാംഗം’ എന്ന് ബോർഡ് വെച്ചപ്പോൾ നേരിട്ട അനുഭവം പങ്കുവെച്ച് മാത്യൂ ടി. തോമസ് എംഎൽഎ. നിയമസഭാ മന്ദിരത്തിൽ വാഹനം പാർക്ക് ചെയ്യാൻ എത്തിയപ്പോൾ ഉണ്ടായ രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ അനുഭവമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.(Watch and Ward stopped the vehicle after seeing the Malayalam board, Mathew T Thomas’s post goes viral)

പുതിയ ബോർഡ് വെച്ച വാഹനവുമായി നിയമസഭയിൽ പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു. ഇവിടെ നിയമസഭാംഗങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന് എം എൽ എ ചോദിച്ചു. എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂവെന്ന് മറുപടിയും കിട്ടി.

വാഹനത്തിൽ എം എൽ എ എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ ഡ്രൈവർ പറഞ്ഞത് ശരിയാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala