തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ താൽക്കാലികമായി കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.
ജൂലൈ 29ന് രാവിലെ 10.30 മുതൽ ജൂലൈ 30ന് രാവിലെ 6 മണി വരെയാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഈ കാലയളവിൽ പേരൂർക്കട ടാങ്കിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പേരൂർക്കട, അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, ഉള്ളൂർ, പട്ടം, കവടിയാർ, കുറവൻകോണം, ഗൗരീശപട്ടം, മുറിഞ്ഞപാലം, കുമാരപുരം, കൊച്ചുള്ളൂർ തുടങ്ങിയ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.
വെള്ളം സംഭരിച്ചുവയ്ക്കുന്നതുൾപ്പെടെയുള്ള ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. അറ്റകുറ്റപ്പണികളുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
Story Summary:
Water supply will be temporarily disrupted in several areas of Thiruvananthapuram due to urgent repair work on a major pipeline leak. The Kerala Water Authority has advised residents to store sufficient water and cooperate during the maintenance period.


