HomeNationalCJPക്ക് പിന്നാലെ കേന്ദ്രത്തിന് തിരിച്ചടിയായി ഇ20 ജനതാ പാർട്ടി: നിതിൻ ഗഡ്കരിയെ...

CJPക്ക് പിന്നാലെ കേന്ദ്രത്തിന് തിരിച്ചടിയായി ഇ20 ജനതാ പാർട്ടി: നിതിൻ ഗഡ്കരിയെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ | E20 Janata Party

ന്യൂഡൽഹി: ജന്തർ മന്തറിലെ കോക്രോച്ച് ജനത പാർട്ടി (CJP) സമര വിജയത്തിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ പ്രതിഷേധ ക്യാമ്പയിനുമായി ‘ഇ 20 ജനതാ പാർട്ടി’ (E20 Janata Party). എഥനോൾ കലർത്താത്ത 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള അവകാശത്തിനായി പോരാടുമെന്ന പ്രഖ്യാപനത്തോടെയാണ് എക്‌സിൽ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.(E20 Janata Party Social Media Campaign Demands Pure Petrol Option)

വാഹനങ്ങളിൽ ഏത് തരം ഇന്ധനം നിറയ്ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്ക് നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമയം, രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്ന ഇ20 പെട്രോൾ പൂർണ്ണമായും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചുപോക്കില്ലെന്നാണ് കേന്ദ്രം നൽകുന്ന സൂചന.

ഇ20 ഇന്ധനം ഉപയോഗിക്കുന്നത് എഞ്ചിൻ തകരാറിലാക്കുമെന്നും മൈലേജ് കുറയ്ക്കുമെന്നുമുള്ള പ്രചാരണങ്ങൾ കേന്ദ്രം തള്ളി. പ്രമുഖ കാർ, ഇരുചക്ര വാഹന നിർമ്മാതാക്കൾ സർവീസ് ചെയ്ത വാഹനങ്ങളിൽ എഥനോൾ കാരണം എഞ്ചിൻ തകരാർ സംഭവിച്ചതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.

Story Summary

Following the conclusion of the Cockroach Janta Party protest, a new social media campaign under the name “E20 Janata Party” has emerged, demanding the right to buy 100% pure petrol. However, Union Government clarified in Parliament that E20 petrol is completely safe, eco-friendly, and there will be no rollback to unblended fuel.

WhatsApp Channel Banner

Latest updates

ഒരാളുടെ ജീവനെടുത്ത കുറ്റിപ്പുറം ബസ് അപകടം: അന്വേഷണം ആരംഭിച്ച്...

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ വൻ ബസ് അപകടത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ദേശീയപാതയിലെ റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള ഇറക്കവും വളവും നിറഞ്ഞ അപകടമേഖലയിലാണ് ഞായറാഴ്ച തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്...

‘പാകിസ്ഥാൻ ഭീകരവാദത്തെ ഭരണകൂട നയത്തിൻ്റെ ഭാഗമാക്കി, ചിന്തിക്കാവുന്നതിലും അപ്പുറമുള്ള...

ദ്രാസ്: പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏത് തരം സാഹസങ്ങൾക്കും ഊഹിക്കാവുന്നതിലും അപ്പുറമുള്ള മറുപടി നൽകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്കിലെ ദ്രാസ് കാർഗിൽ യുദ്ധസ്മാരകത്തിൽ 27-ാമത് കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ...

‘മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടി’: CJP പ്രക്ഷോഭം...

മലപ്പുറം: കോക്രോച്ച് ജനത പാർട്ടി (CJP) നടത്തിയത് അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സി.ജെ.പിയുടെ സമരവിജയം മോദി സർക്കാരിനേറ്റ വലിയ തിരിച്ചടിയാണെന്നും ബി.ജെ.പിയുടെ...

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം, രണ്ടായി...

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ...

‘വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ അനുമതി നൽകിയോ?’:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രൂരമായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് വിശദീകരണം തേടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....