മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Kuttippuram bus accident, One Killed Multiple Injured As Bus Overturns)
ഞായറാഴ്ച നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലിടിച്ച് സമീപത്തുണ്ടായിരുന്ന കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ നടുഭാഗം പിളർന്നു. അമിതവേഗതയും മഴ പെയ്ത് റോഡ് നനഞ്ഞുകിടന്നതുമാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ കോട്ടക്കലിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Story Summary
One person was killed and several others were injured, with three in critical condition, after a packed Thrissur-Kozhikode bus lost control, hit a divider, and overturned onto a car in Kuttippuram, Malappuram. Fire force officials and locals rescued passengers by cutting open the bus, which split in two during the accident, believed to have been caused by speeding and slippery roads.


