HomeNationalടൈഫോയ്ഡ് സ്ഥിരീകരിച്ചിട്ടും സമരവീര്യം ചോരാതെ അഭിജീത് ദിപ്കെ | Abhijeet Dipke

ടൈഫോയ്ഡ് സ്ഥിരീകരിച്ചിട്ടും സമരവീര്യം ചോരാതെ അഭിജീത് ദിപ്കെ | Abhijeet Dipke

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ സമരം നയിക്കുകയായിരുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്ന തനിക്ക് രോഗനിർണ്ണയത്തിന് ശേഷം നിലവിൽ ഡ്രിപ്പ് ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിവരികയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.(Abhijeet Dipke Diagnosed With Typhoid during CJP Protest At Jantar Mantar)

തന്റെ അസുഖം സമരത്തിന്റെ വീര്യത്തെ ബാധിക്കില്ലെന്നും രാജ്യത്തുടനീളം സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ പിന്തുണയോടെ പ്രക്ഷോഭം ലക്ഷ്യം കാണുമെന്നും അഭിജിത് ദീപ്കെ പറഞ്ഞിരുന്നു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെയും, വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും സി.ജെ.പി നടത്തുന്ന പ്രക്ഷോഭം വൻ ജനശ്രദ്ധയാണ് നേടിയിട്ടുള്ളത്.

സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചുവെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാട് ഒടുവിൽ ഫലം കാണുകയും ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും ചെയ്തിരുന്നു.

Story Summary

Cockroach Janta Party (CJP) founder Abhijeet Dipke confirmed he has been diagnosed with typhoid and is receiving daily IV treatment. Despite his illness, Dipke vowed to continue the student-led protest movement at Jantar Mantar demanding education reforms and the resignation of the Union Education Minister and it worked.

WhatsApp Channel Banner

Latest updates

തൊപ്പി എവിടെ ?: കേസെടുത്ത് ഒന്നരമാസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ...

മലപ്പുറം: സോഷ്യൽ മീഡിയ ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഒന്നരമാസം പിന്നിട്ടിട്ടും പ്രമുഖ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിനെ കണ്ടെത്താനാകാതെ പോലീസ്. കേസിലെ രണ്ടാം പ്രതിയായ ഷമീർ സി.ജെ.പി സമരവേദിയിലെത്തി...

ധർമേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര...

മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് തൊട്ടുപിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടിയന്തിരമായി ന്യൂഡൽഹിയിലേക്ക് തിരിച്ചു. പണ്ഡർപൂരിലെ വിഠൽ-രുക്മിണി ക്ഷേത്രത്തിൽ ആഷാഢ ഏകാദശി ദർശനവും ഔദ്യോഗിക പരിപാടികളും...

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡർ...

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ കരാർ നടപടികൾ റദ്ദാക്കി നെഹ്റു ട്രോഫി ബോട്ട് റെയ്സ് സൊസൈറ്റി. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എം.എൽ.എയ്ക്ക് വീണു പരിക്കേറ്റ...

‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട്...

കൊച്ചി: സി.ജെ.പി വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി സിനിമാ താരം ചന്തു സലിംകുമാർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രമുഖ താരങ്ങളെ പരിഹസിച്ചുകൊണ്ടാണ് നടന്റെ ട്രോൾ.(Actor Chandu...

പരീക്ഷാ തട്ടിപ്പിന് പിന്നാലെ അയോധ്യയും ഇ-20 ഇന്ധനവും സഭയിൽ...

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് പിന്നാലെ, അയോധ്യ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇ-20 പെട്രോൾ നയവും പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ പ്രതിപക്ഷ നീക്കം....

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....