അട്ടപ്പാടിയിലെ ട്രൈബൽ മേഖലയിലുള്ള യുവാക്കൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും ജീവിതനിലവാരം ഉയർത്താനുമായി സ സൗജന്യ ഫാസ്റ്റ് ഫുഡ് നിർമ്മാണ പരിശീലന പരിപാടിക്ക് തുടക്കമായി (CBRSETI Palakkad). കാനറാ ബാങ്ക് റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (CBRSETI) പാലക്കാട്, കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിബു സിറിയക് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ആർ.എസ്.ഇ.ടി.ഐ (RSETI) ഡയറക്ടർ ശ്രീ. ധനേഷ് പദ്മനാഭൻ പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും കോഴ്‌സിന്റെ ഘടനയെക്കുറിച്ചും വിശദീകരിക്കുകയും പങ്കെടുത്തവർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.
കുടുംബശ്രീ കോർഡിനേറ്റർ ശ്രീ. കരുണാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മറ്റൊരു കുടുംബശ്രീ കോർഡിനേറ്ററായ ശ്രീ. സുധീഷ്കുമാർ നന്ദി രേഖപ്പെടുത്തി. മേഖലാടിസ്ഥാനത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, യുവജനങ്ങൾക്ക് സ്വയംതൊഴിൽ പ്രോത്സാഹനം നൽകുക എന്നിവയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
Story Summary:
Canara Bank Rural Self Employment Training Institute (CBRSETI) Palakkad, in collaboration with the Kudumbashree District Mission, launched a fast-food training program for youth in the Attappadi tribal region. The initiative was inaugurated by Agali Panchayat President Shibu Cyriac and aims to create self-employment opportunities. CBRSETI Director Dhanesh Padmanabhan detailed the training course structure during the launch event.


