തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് സന്ദീപ് വാര്യർ. മുതിർന്ന ബി.ജെ.പി നേതാവ് ഡോ. മുരളി മനോഹർ ജോഷി വിദ്യാർത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ച് രംഗത്തെത്തിയത് ചൂണ്ടിക്കാണിച്ചാണ് സന്ദീപ് വാര്യരുടെ പ്രതികരണം.(Sandeep Varier Criticizes Modi Govt Highlighting Murli Manohar Joshi Remarks On Student Protest)
മുരളി മനോഹർ ജോഷി പോലും കേന്ദ്ര നിലപാടിനെ തള്ളപ്പറഞ്ഞിരിക്കുകയാണെന്ന് സന്ദീപ് വാര്യർ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെയും പെൺകുട്ടികളുടെയും പ്രതിഷേധത്തിന് നേരെ ഡൽഹി പോലീസ് നടത്തിയ ക്രൂരമായ ബലപ്രയോഗം വേദനാജനകമാണെന്നും, ഇതിനെ കേവലം ക്രമസമാധാന പ്രശ്നമായി കാണരുതെന്നും മുരളി മനോഹർ ജോഷി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
15 നും 25 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ യുവജനതയുടെ മനസ്സിൽ നിന്ന് നരേന്ദ്ര മോദി കുടിയിറങ്ങിയിരിക്കുകയാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ബി.ജെ.പിയുടെ വോട്ട് ബാങ്കായ ഹിന്ദി ഹൃദയഭൂമിയിലെ കുട്ടികളാണ് ഇന്ന് തെരുവിലുള്ളത്. അധികാരത്തിന്റെ അഹങ്കാരവും ധാർഷ്ട്യവും സാധാരണ പ്രവർത്തകർ മുതൽ ബി.ജെ.പിയിലെ ഉന്നത നേതാക്കളെ വരെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതും വാരണാസിയിൽ പ്രധാനമന്ത്രിയുടെ ലീഡ് കുറഞ്ഞതുമൊക്കെ ഇതിന്റെ വ്യക്തമായ സൂചനകളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ഇനി പ്രതിപക്ഷത്ത് ഇരിക്കട്ടെ എന്ന് മുരളി മനോഹർ ജോഷിയെപ്പോലെ പാർട്ടി കെട്ടിപ്പടുത്ത മുതിർന്ന നേതാക്കൾ പോലും ആഗ്രഹിക്കുന്നുണ്ട്. ഇല്ലെങ്കിൽ ഈ പാർട്ടി വെറുമൊരു ‘ഗുജറാത്തി കമ്പനി’ മാത്രമായി ഒതുങ്ങുമെന്ന് അദ്ദേഹത്തിനും മനസ്സിലായിട്ടുണ്ടാവുമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
Story Summary
Sandeep Varier launched a fierce attack on PM Narendra Modi and the Centre, highlighting BJP veteran Dr. Murli Manohar Joshi’s critique of the police action against student protesters in New Delhi. Variar stated that Modi has lost his hold over Indian youth, warning that the BJP’s arrogance and dictatorial attitude would lead to its downfall, turning it into just a ‘Gujarati company’.


