ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുവരുന്ന വീഴ്ചകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. പരീക്ഷകൾ പൂർണ്ണമായും ഓൺലൈനായി മാറ്റുന്നതിനെക്കുറിച്ചും വിദ്യാർത്ഥികളുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനെക്കുറിച്ചും കൃത്യമായ പ്ലാൻ സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. കേസ് ഓഗസ്റ്റ് 3-ലേക്ക് മാറ്റിയ കോടതി, വിഷയത്തിൽ തുടർച്ചയായ മേൽനോട്ടം വഹിക്കുമെന്നും വ്യക്തമാക്കി.(Supreme Court Directs Centre On NEET Computer Based Exam Plan)
ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അലോക് അറാതെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷകളിൽ കാര്യക്ഷമമായ മാറ്റങ്ങൾ വരുത്താൻ വിപുലമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവെൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024’ കൂടുതൽ കർശനമാക്കാനും തടവുശിക്ഷയും പിഴയും വർദ്ധിപ്പിക്കാനും കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. കേസിന്റെ വിചാരണ വേഗത്തിലാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്ന കാര്യം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ജന്തർ മന്തറിൽ നടത്തിവരുന്ന പ്രക്ഷോഭം തുടരുകയാണ്.
Story Summary
The Supreme Court urged the Centre to end repeated errors in NEET-UG exams and asked for plans regarding shifting to computer-based testing and data protection. Meanwhile, as CJP protests continue in Delhi, activist Sonam Wangchuk broke his hunger strike at Medanta Hospital, while the Centre considers tightening anti-paper leak laws with stricter penalties and fast-track courts.


