ഫ്രാൻസിലെ ബോർഡോ നഗരത്തിന് പടിഞ്ഞാറ് ഭാഗത്ത് പടർന്നുപിടിക്കുന്ന വൻ കാട്ടുതീയെ തുടർന്ന് 10,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജ്യത്ത് തുടർച്ചയായി അനുഭവപ്പെടുന്ന ഉഷ്ണതരംഗങ്ങളുടെയും കടുത്ത വരൾച്ചയുടെയും പശ്ചാത്തലത്തിൽ പൈൻ കാടുകളിലേക്ക് തീ പടരുകയായിരുന്നു (Wildfires In Southwestern France). ഇതുവരെ 2,000 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന അർക്കാചോൺ ബേ മേഖലയ്ക്ക് സമീപത്താണ് കാട്ടുതീ ഉണ്ടായിരിക്കുന്നത്.
ക്യാമ്പിങ് സൈറ്റുകളിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളാണ് ഒഴിപ്പിക്കപ്പെട്ടവരിൽ ഏറെയും. തീ നിയന്ത്രണവിധേയമാക്കാൻ 500-ഓളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം യൂറോപ്പിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിലാണ് കാട്ടുതീ പടർന്നുപിടിക്കുന്നത്. ദക്ഷിണ ഫ്രാൻസിൽ അടുത്തിടെയുണ്ടായ കാട്ടുതീയിൽ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരണപ്പെട്ടിരുന്നു.
Summary: Over 10,000 people, including tourists, were evacuated overnight in southwestern France as a rapidly spreading wildfire scorched 2,000 hectares near Bordeaux amidst severe heatwaves and drought conditions.


