കോഴിക്കോട്: ജനപ്രതിനിധികളെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യ ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമിച്ച ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്.(Vidya Balakrishnan MLA fake Ministerial Position offering, Two Delhi Natives Arrested)
കഴിഞ്ഞ ജൂലൈ ആറിനാണ് വിദ്യ ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ ലഭിക്കുന്നത്. വയനാട് എം പിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംസാരിച്ച തട്ടിപ്പുകാരൻ മന്ത്രിസ്ഥാനത്തിനായി 3 കോടി രൂപയാണ് ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ ആൾമാറാട്ടം, വഞ്ചനാ ശ്രമം, ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്. വിദ്യ ബാലകൃഷ്ണന് പുറമെ എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ രീതിയിൽ വ്യാജ ഫോൺ കോളുകൾ ലഭിച്ചിരുന്നു.
Story Summary
Calicut City Cyber Police arrested two Delhi natives for attempting to fraud Vidya Balakrishnan MLA by promising a ministerial berth in exchange for Rs 3 crore while impersonating an official from Wayanad MP’s office. Similar fake calls were received by MPs Shafi Parambil and Dean Kuriakose.


