കാസർഗോഡ്: യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം റഷ്യ നടത്തിയ ആക്രമണത്തിൽ കാസർഗോഡ് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു. കാസർകോട് സ്വദേശി അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ടത്. ‘എം.വി ഗോൾഡൻ ലിയോ’ എന്ന ചരക്ക് കപ്പലിലെ ജീവനക്കാരനായിരുന്ന അഖിലിനാണ് ജീവൻ നഷ്ടമായത്.(Kasaragod Native Akhil Joyan Killed In Russian Attack On Cargo Ship Near Ukraine)
19-ാം വയസ്സിൽ മർച്ചന്റ് നേവിയിൽ ചേർന്ന അഖിൽ, ജോയൻ-സാലി ദമ്പതികളുടെ ഏക മകനാണ്. വിവാഹനിശ്ചയത്തിനായി മൂന്ന് മാസം മുൻപാണ് അഖിൽ അവസാനമായി നാട്ടിലെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസം മുൻപാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. രണ്ട് മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം.
തിങ്കളാഴ്ച വൈകുന്നേരം ഷിപ്പിംഗ് കമ്പനി അയച്ച ഇ-മെയിലിലൂടെയാണ് കുടുംബം മരണവിവരം അറിയുന്നത്. അഖിലിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. ഗിനി-ബിസാവു പതാകയേന്തിയ കപ്പലിൽ യുക്രൈനിൽ നിന്ന് ചോളം കയറ്റി അയക്കുന്നതിനിടെ ഒഡേസ തുറമുഖത്ത് വെച്ചാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാർ കൊല്ലപ്പെട്ടു. എട്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Story Summary
A 26-year-old Indian merchant navy sailor from Kasaragod, Akhil Joyan, was killed in a Russian attack on a cargo ship near the Odesa port. Having recently gotten engaged and set to marry in two months, his untimely death has left his family in deep mourning.


