ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന് സുപ്രീംകോടതിയിൽ വലിയ ആശ്വാസം. ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അവസാന വരി സുപ്രീം കോടതി റദ്ദാക്കി.(Supreme Court Quashes part of Kerala High Court Interim Order On Waqf Board)
ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖഫ് ബോർഡ് സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിൻ്റെ ഈ നിർണായക നടപടി. കേസിൽ ബി.ജെ.പി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ തടസഹർജി സമർപ്പിച്ചിരുന്നു.
അതേസമയം, കോഴിക്കോട് വഖഫ് ബോർഡിന്റെ ജുഡീഷ്യൽ യോഗം ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡ് നൽകിയ വിശദീകരണ പ്രകാരം, ബോർഡ് യോഗം വിളിച്ചുചേർക്കുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നും നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ മാത്രമായിരുന്നു വിലക്കുണ്ടായിരുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.
Story Summary
The Supreme Court struck down a crucial part of the Kerala High Court’s interim order that froze the operations of the Kerala Waqf Board and appointed its secretary as administrator. Following the relief from the apex court, the Waqf Board convened its judicial meeting in Kozhikode.


