മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (എം.സി.യു) ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’ (Avengers Doomsday) സിനിമയുടെ ട്രെയിലർ പുറത്തുവന്നു (Avengers Doomsday). മാർവൽ മൾട്ടിവേഴ്സിലെ സൂപ്പർ ഹീറോകളെല്ലാം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാർവലിലേക്കുള്ള തിരിച്ചുവരവിൽ റോബർട്ട് ഡൗണി ജൂനിയറാണ് വില്ലൻ കഥാപാത്രമായ ഡോ. ഡൂം ആയി വേഷമിടുന്നത്.
ക്രിസ് ഈവൻസ്, ക്രിസ് ഹെംസ്വർത്ത്, പെഡ്രോ പാസ്‌കൽ, പോൾ റൂഡ്, ആന്റണി മാക്കി, ഫ്‌ലോറൻസ് പ്യൂ, വനേസ കിർബി, എബൺ മോസ്-ബാക്രാക്ക്, വ്യാറ്റ് റസ്സൽ, ചാനിങ് ടാറ്റം, സിമു ലിയു, ഇയാൻ മക്കെല്ലൻ, ടോം ഹിഡിൽസ്റ്റൺ, ജെയിംസ് മാർസ്‌ഡെൻ, പാട്രിക് സ്റ്റുവർട്ട്, ജോസഫ് ക്വിൻ, സെബാസ്റ്റ്യൻ സ്റ്റാൻ, ഡേവിഡ് ഹാർബർ, ലെറ്റീഷ്യ റൈറ്റ്, ലൂയിസ് പുൾമാൻ, കെൽസി ഗ്രാമർ, കാതറിൻ ന്യൂട്ടൺ, ഡാനി റാമിറെസ്, വിൻസ്റ്റൺ ഡ്യൂക്ക്, അലൻ കമ്മിങ്, ഹന്ന ജോൺ-കാമൻ, റബേക്ക റോമിൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. വരുന്ന ഡിസംബർ 18-നാണ് ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ആന്റണി റൂസോയും ജോ റൂസോയും (റൂസോ ബ്രദേഴ്സ്) ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രെയിലറിന് പുറമെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും മാർവൽ പുറത്തുവിട്ടിട്ടുണ്ട്.
Summary: Marvel Studios has released the official trailer for ‘Avengers: Doomsday,’ showcasing a massive multiverse threat and the return of Robert Downey Jr. as the villain Doctor Doom alongside a star-studded cast of superheroes. The film is scheduled to hit theaters worldwide on December 18, 2026.


