ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. നാടിനെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമങ്ങളെ വി.എസ് ഭരണകാലത്ത് ശക്തമായി ചെറുത്തുതോൽപ്പിച്ചിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.(VS Achuthanandan, Thomas Isaac Remembers VS Achuthanandan On First Death Anniversary)
സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി സന്ദേശം നൽകാനും വെല്ലുവിളിച്ചിട്ടുണ്ടായിരുന്നുവെന്നും, അതുകൊണ്ടൊന്നും ഭൂമികുലുക്കമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളികളെ ചെറുക്കാനും ഭരണവിരുദ്ധ വോട്ടുകൾ പാർട്ടിക്ക് അനുകൂലമാക്കാനും വി.എസിന്റെ പോരാട്ടവീര്യം ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപുലമായ സംഘാടനത്തോടെയാണ് വി.എസിന്റെ ഒന്നാം ചരമവാർഷികം സി.പി.എം സംസ്ഥാനത്തുടനീളം ആചരിക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ വലിയചുടുകാട്ടിൽ നിർമ്മിച്ച വി.എസ് സ്മൃതിമണ്ഡപത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വി.എസിന്റെ പുന്നപ്രയിലെ കുടുംബവീടായ ‘വേലിക്കകത്ത്’ അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമയും അനാച്ഛാദനം ചെയ്തു.
Story Summary
CPM Central Committee member Thomas Isaac recalled V. S. Achuthanandan’s uncompromising stance against communal forces during his remembrance speech in Alappuzha. Meanwhile, the CPM observed VS’s first death anniversary with extensive programs in Alappuzha, including a floral tribute at Valiya Chudukadu led by MV Govindan and a public meeting to be inaugurated by Pinarayi Vijayan.


