വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധവും പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയും കണക്കിലെടുത്ത് ലോകവ്യാപകമായി കഴിയുന്ന അമേരിക്കൻ പൗരന്മാർക്ക് മുൻകരുതൽ മുന്നറിയിപ്പ് നൽകി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. മേഖലയിൽ സംഘർഷം അപ്രതീക്ഷിതമായി രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.(US Issues Worldwide Caution Alert For Citizens Amid Strikes On Iran)
മറ്റ് മേഖലകളിൽ കഴിയുന്ന യു.എസ് പൗരന്മാർ പശ്ചിമേഷ്യയിലേക്കുള്ള യാത്രകളും ഈ മേഖല വഴി നടത്തുന്ന യാത്രകളും പുനഃപരിശോധിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമേരിക്കൻ എംബസികൾ, മറ്റ് നയതന്ത്ര കേന്ദ്രങ്ങൾ, അമേരിക്കൻ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെ ഇറാനോ അല്ലെങ്കിൽ ഇറാന് പിന്തുണ നൽകുന്ന സംഘടനകളോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, തിങ്കളാഴ്ച രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ തിരിച്ചടി നൽകിയതായി യു.എസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ മിലിറ്ററി കമാൻഡ് സെന്ററുകൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, നാവിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പത്താം ദിവസവും കനത്ത ആക്രമണം നടത്തിയത്.
Story Summary
The US State Department issued a worldwide security alert urging American citizens to exercise heightened caution and reconsider travel to the Middle East due to escalating tensions. Concurrently, US Central Command conducted its tenth consecutive night of precision strikes targeting Iranian military command centers, missile sites, and air defense systems to secure shipping routes in the Strait of Hormuz.


