കൽപ്പറ്റ: വയനാട്ടിലെ കള്ളാടിയിലുണ്ടായ വിനാശകരമായ മണ്ണിടിച്ചിൽ പ്രദേശം സന്ദർശിക്കാനും ദുരന്തത്തിൽ പരിക്കേറ്റവരെ കാണാനുമായി പ്രിയങ്ക ഗാന്ധി എം.പി വെള്ളിയാഴ്ച വയനാട്ടിലെത്തും. അപകടമുണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ഡലം പ്രതിനിധിയായ പ്രിയങ്ക ഗാന്ധിയോ മുൻ എം.പി രാഹുൽ ഗാന്ധിയോ സ്ഥലം സന്ദർശിക്കാതിരുന്നതിൽ വിമർശനമുന്നയിച്ച സാഹചര്യത്തിലാണ് ജനപ്രതിനിധിയുടെ സന്ദർശനം.(Priyanka Gandhi To Visit Wayanad Kalladi Landslide Site On Friday)
കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയോട് ചേർന്നുള്ള മീനാക്ഷി പാലത്തിന് സമീപം ജൂലൈയിലാണ് ദുരന്തമുണ്ടായത്. അശാസ്ത്രീയമായി മണ്ണും അവശിഷ്ടങ്ങളും കുട്ടിയിട്ടതിനെത്തുടർന്നുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളികളടക്കം മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി ധനസഹായം കൈമാറുമെന്ന് അധികൃതർ അറിയിച്ചിരുന്നു. മരിച്ച 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും, കരാർ തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായം നൽകും. പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് സാമ്പത്തിക സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
Story Summary
Wayanad MP Priyanka Gandhi will visit the Kalladi landslide site in Wayanad on Friday to meet the victims and assess the situation following political criticism over her absence. The government has already ordered a dual probe into the tragic tunnel site incident, with the construction firm agreeing to pay compensation to the deceased and injured workers.


