ഹൈദരാബാദ്: സഹപ്രവർത്തകയായ ട്രെയിനി ഐ.പി.എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ലൈംഗിക പീഡനക്കേസ് നേരിടുന്ന ട്രെയിനി ഐ.പി.എസ് ഉദ്യോഗസ്ഥൻ ഉദയ് കൃഷ്ണ റെഡ്ഡിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയരുന്നു. വിഷം ഉള്ളിൽ ചെന്ന നിലയിൽ എസ്.ആർ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.(Trainee IPS Officer Sexual Harassment Case Suicide Attempt Under Investigation)
ഇയാളുടെ രക്ത, മൂത്ര സാമ്പിളുകളിൽ വിഷത്തിന്റെയോ മറ്റ് മരുന്നുകളുടെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും, മദ്യത്തിന്റെ അളവാണ് കൂടുതൽ ഉണ്ടായിരുന്നതെന്നും പ്രാഥമിക പരിശോധനാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അട്ടാപ്പൂർ പൊലീസ് സ്റ്റേഷനിൽ സഹപ്രവർത്തക നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ആത്മഹത്യാശ്രമം.തുടർച്ചയായ ലൈംഗിക അതിക്രമം, പിന്തുടർന്ന് ശല്യപ്പെടുത്തൽ, ഫോൺ സന്ദേശങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, മാനസികമായി പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസിൽ മൊബൈൽ ഫോൺ രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പൊലീസ് ശേഖരിച്ചു വരികയാണ്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഉദയ് കൃഷ്ണ അവകാശപ്പെടുന്നത്.
Story Summary
Trainee IPS officer Uday Krishna Reddy, booked for allegedly sexually harassing a female batchmate in Hyderabad, is under scanner after police suspected his alleged suicide attempt to be staged. Medical reports revealed no trace of poison in his system, showing only an overdose of alcohol, while police continue gathering digital evidence regarding the case.


