ഗാങ് ടോക്: സിക്കിമിലെ നാംചി ജില്ലയിലുള്ള ടീസ്റ്റ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 27 തൊഴിലാളികൾ കുടുങ്ങി. ഒരാൾ മരിച്ചതായാണ് വിവരം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.40 ഓടെ സബർഡംഗിലാണ് അപകടമുണ്ടായത്.(Sikkim tunnel collapse, Landslide in Sikkim hydro project tunnel traps 27 workers)
സംഭവം നടക്കുമ്പോൾ 43 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും 16 പേർ സുരക്ഷിതമായി പുറത്തെത്തി. ദേശീയ ജലവൈദ്യുത പവർ കോർപ്പറേഷന്റെ ടീസ്റ്റ സ്റ്റേജ് VI പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. പട്ടേൽ എൻജിനീയറിങ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിലെ 19 തൊഴിലാളികളും എൽ.എച്ച്.പി.സിയിലെ 6 ജീവനക്കാരും രക്ഷാപ്രവർത്തനത്തിനായി ആദ്യം ഉള്ളിൽ പ്രവേശിച്ചവരിൽ രണ്ടുപേരുമാണ് നിലവിൽ ഉള്ളിൽ കുടുങ്ങിയിരിക്കുന്നത്.
മോശം കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും കാരണം മൂന്ന് തവണ നടത്തിയ രക്ഷാപ്രവർത്തന ശ്രമങ്ങളും പരാജയപ്പെട്ടതായി ജില്ലാ അധികൃതർ അറിയിച്ചു. പോലീസും ഫയർഫോഴ്സും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
Story Summary
At least 27 workers remain trapped inside an under-construction hydroelectric project tunnel in Namchi district, Sikkim, following a massive landslide. Out of 43 workers initially inside, 16 managed to escape safely and one dead. Multiple rescue attempts have failed due to adverse weather conditions and difficult terrain.


