ഇടുക്കി: മദ്യപിച്ച് ഔദ്യോഗിക ഡ്യൂട്ടിക്കെത്തിയെന്ന ആരോപണത്തെ തുടർന്ന് ഇൻസ്‌പെക്ടറെയും പോലീസ് ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു. ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ തിങ്കളാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കരിമണ്ണൂർ സി.ഐയെയും അദ്ദേഹത്തിന്റെ ഡ്രൈവറേയുമാണ് ജനങ്ങൾ വളഞ്ഞത്.(Thodupuzha CI Detained By Locals For being Drunk On Duty)
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണുന്നതിനായി കായികപ്രേമികൾ വൻതോതിൽ തടിച്ചുകൂടിയ സ്ഥലത്താണ് പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചെത്തിയത്. ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ നാട്ടുകാർ വാഹനം തടയുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക പോലീസ് ജീപ്പിൽ തൊടുപുഴ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വിദേശമദ്യക്കുപ്പിയും ചീട്ടുകളും കണ്ടെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Story Summary
Karimannoor CI Roy Sukumaran and his driver were detained by locals at Mangattukavali in Thodupuzha for allegedly turning up drunk on duty during a World Cup final screening. The Thodupuzha police took them into custody after recovering foreign liquor, playing cards, and banned tobacco products from their official police jeep.


