HomeKerala'കൊലയാളിയാണ് അയാൾ, വധശിക്ഷ നൽകണം, എല്ലാ പ്രതികളെയും പുറത്തുകൊണ്ട് വരണം': നിതിൻ...

‘കൊലയാളിയാണ് അയാൾ, വധശിക്ഷ നൽകണം, എല്ലാ പ്രതികളെയും പുറത്തുകൊണ്ട് വരണം’: നിതിൻ രാജിൻ്റെ മരണത്തിൽ പിതാവ് ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി | Nithin Raj Death case

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റേത് ആത്മഹത്യയല്ലെന്നും ഡോ. എം.കെ. റാമിന്റെ ക്രൂരമായ പീഡനങ്ങൾ മൂലം നടന്ന കൊലപാതകമാണെന്നും നിതിൻ രാജിന്റെ പിതാവ് രാജൻ. പ്രതിയായ ഡോ. റാം ഇനി ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അയാൾ ഒരു കൊലയാളിയാണെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.(Nithin Raj Death case, Father Alleges Murder Demands Death Penalty For Dr MK Ram)

മകന്റെ മരണത്തിന് പിന്നിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡോ. റാമിന് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മകൻ മരിച്ച് നൂറ് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയായ ഡോ. റാമിനെ പോലീസ് പിടികൂടുന്നത് ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നന്നായി പഠിച്ച് നല്ലൊരു ഡോക്ടറായി പുറത്തിറങ്ങാൻ ആഗ്രഹിച്ച മകനെ ഇല്ലാതാക്കിയെന്നും, മാധ്യമങ്ങളിൽ വാർത്ത വരുന്നത് പോലെ ഇത് ആത്മഹത്യയല്ല, കൊലപാതകം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ ഉണ്ടെന്നും അതൊന്നും പുറത്തുവന്നിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം, നിതിൻ ഒരിക്കലും ജീവനൊടുക്കില്ലെന്നും ആവർത്തിച്ചു.സംഭവങ്ങളിൽ പങ്കാളികളായ എല്ലാവരെയും കേസിൽ പ്രതി ചേർക്കണം. തങ്ങളുടെ കുടുംബത്തിനുണ്ടായ തീരാനഷ്ടം നികത്താൻ കോളേജ് മാനേജ്മെന്റിനോ മറ്റാർക്കെങ്കിലുമോ സാധിക്കില്ല. മകന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെ പോകാനും തയ്യാറാണ്. മുഴുവൻ കുറ്റവാളികളെയും പുറത്തുകൊണ്ടുവരണമെന്നും നിതിൻ രാജിൻ്റെ പിതാവ് ആവശ്യപ്പെട്ടു.

Story Summary

The father of deceased dental student Nithin Raj, alleged that his son did not commit suicide but was murdered inside the college due to the brutal actions of teacher Dr. MK Ram. Demanding the death penalty for Dr. Ram, Rajan submitted a petition to Home Minister Ramesh Chennithala.

WhatsApp Channel Banner

Latest updates

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പത്തനംതിട്ടയിൽ ഷോക്കേറ്റ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം | Pathanamthitta...

പത്തനംതിട്ട: പത്തനംതിട്ട റാന്നി വയലത്തലയിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയ്-സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സാന്ദ്രയുടെ തറവാട്ടു വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്.(Pathanamthitta electrocution accident, Three...

മദ്യക്കടയിൽ എത്തിയ അപ്രതീക്ഷിത അതിഥി!: രാജസ്ഥാനിൽ പരിഭ്രാന്തി സൃഷ്ടിച്ച്...

ജയ്‌പൂർ: വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങി ടൗണിലെ മദ്യഷോപ്പിനുള്ളിൽ കയറിപ്പറ്റിയ പുള്ളിപ്പുലി രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ടോഡാറൈസിംഗിൽ അഞ്ച് മണിക്കൂറോളം പരിഭ്രാന്തി പരത്തി. സംഭവത്തിനിടയിൽ വനംവകുപ്പ് വോളന്റിയർ ഉൾപ്പെടെ മൂന്ന് പേർക്ക്...

‘ജനാധിപത്യ വിധി അംഗീകരിക്കുന്നു, 6 മാസം അഴിമതിയോ സ്വജനപക്ഷപാതമോ...

കോട്ടയം: പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ജനാധിപത്യ വിധിയെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും ഏറെ അഭിമാനത്തോടെയാണ് പദവി ഒഴിയുന്നതെന്നും മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം. അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ...

വിപ്പ് ലംഘിച്ച് കോൺഗ്രസ് അംഗങ്ങൾ പോലും വോട്ട് ചെയ്തു:...

കോട്ടയം: പാർട്ടി നേതൃത്വത്തിന്റെ വിപ്പ് തള്ളി ഭരണപക്ഷത്തുള്ള കോൺഗ്രസ് അംഗങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ, പാലാ നഗരസഭയിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന് പദവി...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...