HomeNationalCJPയുടെ 'ചലോ സൻസദ്' മാർച്ച് ആരംഭിച്ചു: ലാത്തി ചാർജ്ജുമായി പോലീസ്, ഒഴുകിയെത്തി...

CJPയുടെ ‘ചലോ സൻസദ്’ മാർച്ച് ആരംഭിച്ചു: ലാത്തി ചാർജ്ജുമായി പോലീസ്, ഒഴുകിയെത്തി ജനസാഗരം, ജന്തർ മന്തറിൽ വൻ സംഘർഷം | Chalo Sansad March

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രഖ്യാപിച്ച ‘ചലോ സൻസദ്’ ഡൽഹിയിൽ ആരംഭിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മാർച്ചിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളുമാണ് ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്നത്.അതേസമയം, ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിപ്രയോഗം നടത്തി.(Chalo Sansad March, Cockroach Janta Party March Delhi Jantar Mantar)

 

പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രതിഷേധക്കാരെ ഡൽഹി പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ക്രൂരമായി ലാത്തിവീശിയതോടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസും സിജെപി പ്രവർത്തകരും തമ്മിൽ ദീർഘനേരം തെരുവിൽ ഏറ്റുമുട്ടി. പോലീസ് നടപടിയുണ്ടായിട്ടും പ്രതിഷേധ മാർച്ചിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിജെപി നേതൃത്വം. “കനത്ത മഴയും കടുത്ത സുരക്ഷാ സന്നാഹങ്ങളുമുണ്ട്. എന്നാൽ ഇതൊന്നും പാറ്റകളെ ഇന്ന് തടസ്സപ്പെടുത്തില്ല,” എന്ന് പോലീസ് ലാത്തിച്ചാർജ്ജിന് പിന്നാലെ സിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചു. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെ സമരം ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി.

കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ അതീവ ജാഗ്രതയാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി മുന്നൂറിലധികം ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും 25 ബറ്റാലിയൻ കേന്ദ്ര സായുധ സേനയെയും സമരസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ (DCP), അഡീഷണൽ ഡിസിപി റാങ്കിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ജന്തർ മന്തറിലെ സാഹചര്യം നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും കനത്ത സംഘർഷാവസ്ഥ തുടരുകയാണ്.

ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും അതീവ സുരക്ഷയാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ 20 ദിവസത്തിലേറെയായി സമരത്തിന്റെ ഭാഗമായി നിരാഹാര സത്യാഗ്രഹത്തിലായിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിനെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പാളിച്ചകളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ, അല്ലെങ്കിൽ പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാമെന്ന് പാർലമെന്റ് അംഗങ്ങൾ ഉറപ്പ് നൽകുകയോ ചെയ്താൽ താൻ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയാണ് വാങ്ചുക്കിന് പകരം മാർച്ചിൽ മുന്നിൽ നിന്ന് പങ്കെടുക്കുന്നത്. എന്നാൽ, ഈ പാർലമെന്റ് മാർച്ചിന് ഔദ്യോഗികമായി അനുമതി തേടുകയോ പോലീസ് അനുമതി നൽകുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ന്യൂഡൽഹി ഡിസ്ട്രിക്റ്റിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജന്തർ മന്തറിന് പുറത്തേക്ക് റാലിയോ മാർച്ചോ നടത്താൻ അനുവദിക്കില്ലെന്നുമാണ് പോലീസ് നിലപാട്. ബാരിക്കേഡുകൾ വെച്ചും വാഹനങ്ങൾ വിന്യസിച്ചും പോലീസ് ജന്തർ മന്തർ വളഞ്ഞിരിക്കുകയാണ്. തങ്ങളെ തടയാൻ ഒന്നിനും കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മാർച്ചിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും സിജെപി പ്രവർത്തകരും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധം ശക്തമാകുന്നത്.

Story Summary

The youth-led Cockroach Janta Party (CJP) commenced its ‘Chalo Sansad’ march from Jantar Mantar on Monday, demanding the resignation of Education Minister Dharmendra Pradhan over recent examination scams. While climate activist Sonam Wangchuk conditionalized breaking his fast upon government accountability, Delhi Police deployed massive security forces.

WhatsApp Channel Banner

Latest updates

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

കോഴിക്കോട് എട്ടാമത് ‘മീം’ കവിയരങ്ങ്: കവിതകൾ ക്ഷണിച്ചു; മികച്ച...

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ പ്രമേയമാക്കി സംഘടിപ്പിക്കുന്ന എട്ടാമത് 'മീം' കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു (Meem kavirangu). മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്തതുമായ വിവർത്തനമല്ലാത്ത കവിതകളാണ് മത്സരത്തിനായി അയക്കേണ്ടത്. തിഞ്ഞെടുക്കപ്പെടുന്ന മികച്ച കവിതയ്ക്ക് പതിനായിരം രൂപയും...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...