തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് വെച്ച് സിപിഎം മുഖപത്രം. എല്ലാ ഞായറാഴ്ചകളിലും പതിവുള്ള വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം പുറത്തിറങ്ങിയത്.(CPM Mouthpiece Withholds Printed Weekly Supplement On VS Achuthanandan Citing Technical Issue)
കെ.വി. സുധാകരൻ എഴുതിയ ഓർമ്മക്കുറിപ്പായിരുന്നു അവസാന നിമിഷം തടഞ്ഞത്. പത്രത്തിന്റെ പ്രധാന കോപ്പികൾക്കൊപ്പം വാരാന്തപ്പതിപ്പ് പൂർണ്ണമായി അച്ചടിച്ച് വിതരണത്തിന് തയ്യാറാക്കിയിരുന്നു. എന്നാൽ വിതരണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
അതേസമയം, പത്രത്തോടൊപ്പം വാരാന്തപ്പതിപ്പ് കാണാത്തതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാൻ ‘സാങ്കേതിക പിഴവുകൾ മൂലം ഇന്ന് വാരാന്തപ്പതിപ്പ് ഉണ്ടായിരിക്കുന്നതല്ല’ എന്നൊരു വിശദീകരണ അറിയിപ്പും പത്രത്തിൽ നൽകിയിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Story Summary
CPIM mouthpiece withheld the distribution of its printed Sunday weekly supplement featuring a memoir on VS Achuthanandan by his former press secretary KV Sudhakaran ahead of his first death anniversary. The management cited a technical glitch in a newspaper notice.


