കൊച്ചി: തേവര എസ്.എച്ച് കോളേജിലെ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ തനിക്ക് മുഖം നൽകാതെ മടങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഈ സർക്കാർ കെ.എസ്.യു പ്രവർത്തകരുടെ ചോരയും നീരുമാണെന്നും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.(KSU President Aloysius Xavier Responds After CM VD Satheesan Snub At Kochi)
താൻ പഠിച്ച രാഷ്ട്രീയം സമുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നുള്ളതാണ്. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് താൻ ചെയ്യുന്നത്. മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് മറുപടിയില്ല, അലോഷ്യസ് സേവ്യർ വ്യക്തമാക്കി. തെറ്റ് ചൂണ്ടിക്കാണിച്ചതാണ് താൻ ചെയ്ത തെറ്റ്. അത് ഇനിയും തുടരുമെന്നും ഇതിനെ ഒരു വലിയ വിമർശനമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ള ആശങ്കകൾ ബോധ്യപ്പെടുത്താൻ ഇനിയും മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ശ്രമിക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി. വിഷയത്തിൽ കെ.എസ്.യു പരസ്യമായി രംഗത്തുവന്നതും വി ഡി സതീശൻ പ്രതികരിച്ചതുമാണ് ഭിന്നത രൂക്ഷമാക്കിയത്. ഈ അസ്വാരസ്യങ്ങൾക്കിടയിലാണ് കൊച്ചിയിലെ കലാലയ വേദിയിൽ വെച്ച് അലോഷ്യസിനെ ഗൗനിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ മടങ്ങിയത്.
Story Summary
KSU State President Aloysius Xavier responded after Chief Minister V.D. Satheesan ignored him at an event in SH College, Kochi. Aloysius stated that the current government runs on the blood and sweat of KSU workers and that he merely pointed out mistakes regarding the Government Pleader appointment, which he vows to continue.


