തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. കെ.എസ്.യു-മുഖ്യമന്ത്രി തർക്കത്തിന്റെ തുടർച്ചയായി ഉയർന്ന ഗ്രൂപ്പ് പോരിൽ, ബി.ആർ.എം ഷഫീറിന്റെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി യുവനേതാവ് അനൂപ് വി.ആർ രംഗത്ത്. തന്നെ മുൻപ് പാർട്ടി പദവികളിൽ കണ്ടിട്ടില്ലെന്ന ഷഫീറിന്റെ പ്രസ്താവന നൂറു ശതമാനവും സത്യമാണെന്നും എന്നാൽ താൻ പാർട്ടിക്ക് വേണ്ടി നിൽക്കുമ്പോൾ ഷഫീർ കോൺഗ്രസിനെ തെറിവിളിച്ച് ഡി.ഐ.സിക്ക് വേണ്ടി പൈലറ്റ് പ്രസംഗം നടത്തി നടക്കുകയായിരുന്നുവെന്നും അനൂപ് പരിഹസിച്ചു.(Anoop V R Heavy Counter Attack Against Brm Shafeer Congress Internal Feud)
താൻ തൃശൂർ ജില്ലാ കെ.എസ്.യു നേതൃത്വത്തിലും രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിന്റെ സ്റ്റേറ്റ് ഇൻ ചാർജായും പ്രവർത്തിച്ച കാലത്ത് ഷഫീർ സമസ്താപരാധം പറഞ്ഞ് പാർട്ടിയിലേക്ക് തിരികെ കയറിയിട്ടുണ്ടോയെന്ന് അറിയില്ലായെന്നും അനൂപ് ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എം അടുപ്പിക്കാത്തത് കൊണ്ടാണോ അതോ ഉളുപ്പില്ലാത്തത് കൊണ്ടാണോ ഷഫീർ വീണ്ടും കോൺഗ്രസ് വക്താവായി ചാനലുകളിൽ വന്നിരിക്കുന്നത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും അനൂപ് തുറന്നടിച്ചു.
ചാനൽ ചർച്ചകളിൽ പങ്കെടുത്ത ഒരു ഘട്ടത്തിലും താൻ കോൺഗ്രസിന്റെ നയനിലപാടുകൾക്കെതിരെ സംസാരിച്ചിട്ടില്ല. സർക്കാരിനെ തിരുത്തുന്ന കാര്യത്തിൽ, ഇന്നത്തെ മുഖ്യമന്ത്രി മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് എം.എൽ.എയും പാർട്ടി വക്താവുമായിരുന്നപ്പോൾ ചെയ്തത് തന്നെയാണ് തനിക്ക് മാതൃക. അതിന്റെ പേരിൽ മൂക്കിൽ വലിച്ച് കയറ്റാമെന്ന് ആരും കരുതേണ്ടെന്നും അതിനുള്ള വെള്ളം അങ്ങ് വാങ്ങി വെച്ചേക്കണമെന്നും അനൂപ് വി.ആർ മുന്നറിയിപ്പ് നൽകി.
Story Summary
Congress leader Anoop V.R. launched a fierce counter-attack against fellow party leader B.R.M. Shafeer over organizational and media representation disputes. Anoop alleged that while he was consistently working for KSU, Shafeer had defected to the DIC to badmouth the Congress.


