കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ആഭ്യന്തര തർക്കങ്ങൾക്കിടെ തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾക്ക് കത്തയച്ചു. സംഘടനയിൽ അടുത്തിടെയുണ്ടായ ചില വീഴ്ചകൾ അനുഭവക്കുറവ് മൂലം സംഭവിച്ചതാണെന്നും അവ തിരുത്താനുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചതായും കത്തിൽ വ്യക്തമാക്കുന്നു.(AMMA association dispute, Executive Committee Shwetha Menon Sends Letter To Members)
കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ശ്വേത കത്തിലൂടെ അറിയിച്ചു. നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തങ്ങളുടെ ചുമതലകളിൽ തുടരുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കൊന്നും യാതൊരുവിധ തടസ്സവുമില്ലെന്നും കത്തിൽ ഉറപ്പുനൽകുന്നുണ്ട്.
എന്നാൽ, ശ്വേത കമ്മിറ്റിയുടെ നിലപാടുകളെ എതിർക്കുന്ന വിഭാഗം ഈ കത്തിന് ഇതുവരെ മറുപടി നൽകാൻ തയ്യാറായിട്ടില്ല. തർക്കങ്ങളുമായി ബന്ധപ്പെട്ട കേസ് ഈ മാസം 27-ന് എറണാകുളം മുൻസിഫ് കോടതി പരിഗണിക്കും.
Story Summary
The Shwetha Menon-led committee of the actors’ association AMMA has sent a letter to its members, admitting that recent lapses occurred due to inexperience and promising corrective measures. While they assured that daily operations remain unaffected, the opposition group has decided to stay silent and await the Ernakulam Munsiff Court’s ruling on July 27.


