This Content Is Only For Subscribers
മൈസൂരിലെ ഒരു കൊച്ചു ഗ്രാമത്തിൽ പൂച്ചയെ ദൈവമായി കണക്കാക്കി ആരാധിക്കുന്നു. ഇന്ത്യയിൽ പല മൃഗങ്ങളെയും ദൈവമായി ആരാധിക്കപ്പെടുന്നുണ്ട് എന്നാൽ പൂച്ചയെ ആരാധിക്കുന്നത് അൽപ്പം വിചിത്രം തന്നെയല്ലേ. വളരെ വിച്ചത്രമായ ഈ വിശ്വാസം പുലർത്തുന്നത് ബെക്കലലെ (Bekkalale) എന്ന ഗ്രാമത്തിലാണ്. പൂച്ചക്കളെ ദേവി പ്രതികമായി കണ്ടാണ് ഇവിടെയുള്ളവർ ആരാധിക്കുന്നത്.
മൈസൂരിലെ മാണ്ഡ്യ – തുകുരു ജില്ലകളുടെ അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെ ഷിംഷ നദി തിരത്തണ് ബേക്കലലെ ഗ്രാമം. മംഗമ്മ ദേവിയുടെ പ്രതിരൂപമെന്ന നിലയിലാണ് ഗ്രാമവാസികൾ പൂച്ചകളെ ആരാധിക്കുന്നത്. ഗ്രാമവാസികളുടെ വിശ്വാസമനുസരിച്ച്, മംഗമ്മ ദേവി അവരുടെ ഗ്രാമത്തെ തിന്മകളിലും അപകടങ്ങളിലും നിന്നും സംരക്ഷിച്ചത് , ഗ്രാമത്തിൽ പൂച്ചയുടെ രൂപത്തിൽ വസിച്ചു കൊണ്ടാണ്. ഇതോടെയാണ് ഗ്രാമത്തിൽ അങ്ങനെ പൂച്ചയെ പൂജിക്കുന്നതിനായി ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്.
പറയപ്പെടുന്നത് പ്രകാരം ഏകദേശം 1000 വേഷങ്ങൾക്കു മുൻപാണ് ഈ വിശിഷ്ടമായ പൂജ രീതികൾ ബെക്കലലെയിൽ ആരംഭിക്കുന്നത്. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. മംഗമ്മ ദേവി ഗ്രാമത്തിലെ പൂർവ്വികരുടെ മുമ്പിൽ പൂച്ചയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി ദേവിയുടെ ദൈവിക ശക്തികൾ ഗ്രാമവാസികൾക്ക് കാണിച്ച്കൊടുക്കുകയുണ്ടായി അതിനു ശേഷം, ദേവി അപ്രത്യക്ഷമായി.
വിചിത്രമായി ദേവി അപ്രത്യക്ഷമായ അതേ സ്ഥലത്ത് ഒരു ഉറുമ്പിൻ മൺകൂന പ്രത്യക്ഷപ്പെട്ടു.
പൂച്ചകളെ ദേവി പ്രതീകമായി പൂജിക്കുന്നത് കൊണ്ട് തന്നെ ആരെങ്കിലും പൂച്ചകളോട് മോശമായി പെരുമാറുന്നത് പരിസരവാസികൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കും. ഗ്രാമത്തിൻ്റെ പരിസരത്ത് ആരെങ്കിലും പൂച്ചയുടെ ശവം കണ്ടാൽ, അത് സംസ്കരിക്കാനുള്ള ഉത്തരവാദിത്തം അവർ ഏറ്റെടുക്കണം.
അടുത്തടുത്തായി നിര്‍മിച്ചിരിക്കുന്ന മൂന്ന് ക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പൂച്ചകള്‍ ആരാധിക്കുന്ന മങ്കമ്മാ ക്ഷേത്രം. ഗ്രാമത്തിലെ മൂന്നു കുടുംബങ്ങൾ ചേർന്നാണ് ക്ഷേത്രങ്ങള്‍ നിർമിച്ചിരിക്കുന്നത് . പൂച്ചയുടെ വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ മുഖ്യ പ്രതിഷ്ഠ. പ്രതിവാരം എല്ലാ ചൊവ്വാഴ്ച്ചകളിലും ഇവിടെ പൂജ നടത്തുന്നു. ക്ഷേത്രങ്ങളിൽ മാത്രമല്ല വീടുകളിലും സജീവമായി പൂച്ചയെ ആരാധിക്കാറുണ്ട്. എല്ലാ വീടുകളിലും കുറഞ്ഞത് രണ്ടു പൂച്ച വരെ ഉണ്ടാകും.
കാലം എത്ര പുരോഗമിച്ചു എന്നതിൽ പ്രസക്തിയില്ല മനുഷ്യർ എത്ര പുരോഗമിച്ചാലും നുമ്മടെ വിശ്വാസങ്ങളിലും പാരമ്പര്യ മൂല്യങ്ങളിലും അധിഷ്ഠിതമായി തന്നെ മുന്നോട്ട് പോകും എന്നതിന്റെ ഉദാഹരണമാണ് ബെക്കലലെയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മാര്ജാരാരാധന.
Summary
Bekkalale, a small village near Mysuru, follows a unique tradition where cats are worshipped as sacred symbols of Goddess Mangamma. The villagers believe that the goddess protects them in the form of cats, and harming a cat is considered a serious offense that can invite punishment. With dedicated temples and centuries-old rituals, Bekkalale remains a rare example of deep-rooted animal reverence in Indian culture.



