HomeNationalഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി: ബംഗളുരുവിൽ 22-കാരന് ദാരുണാന്ത്യം | Bengaluru...

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി: ബംഗളുരുവിൽ 22-കാരന് ദാരുണാന്ത്യം | Bengaluru Jayanagar lift accident

ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗറിലുള്ള ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22-കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ധാർവാഡ് സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 9 മണിയോടെ ജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.(Bengaluru Jayanagar lift accident, Youth Trapped In Bengaluru Hotel Service Lift Dies)

കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് രണ്ടാം നിലയിലേക്ക് ലിഫ്റ്റ് ഉയരുന്നതിനിടെയാണ് അപകടമുണ്ടായത്. പഴയതും സുരക്ഷാ വാതിലുകളില്ലാത്തതുമായ സർവീസ് ലിഫ്റ്റാണ് ഹോട്ടലിലുണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇരുമ്പ് ഗ്രില്ലുകൾ മാത്രമുള്ള ഈ ലിഫ്റ്റ്, ഗ്രില്ലുകൾ തുറന്നിട്ടാലും പ്രവർത്തിക്കുന്ന രീതിയിലായിരുന്നു.

ഹോട്ടൽ ജീവനക്കാർ പച്ചക്കറി ചാക്കുകളും മറ്റ് സാധനങ്ങളും മുകളിലെത്തിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ലിഫ്റ്റ് ചലിക്കുന്നതിനിടെ രാജേഷ് അബദ്ധത്തിൽ തല പുറത്തേക്ക് നീട്ടിയപ്പോൾ കോൺക്രീറ്റ് ബീമിലിടിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

Story Summary

A 22-year-old youth named Rajesh from Dharwad died on the spot after his head got trapped in an outdated service lift at a hotel in Bengaluru’s Jayanagar. The incident occurred around 9 a.m. on Thursday when the safety-door-lacking cargo lift was moving between the first and second floors.

Clickable Info Box