ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ, ഹോർമൂസ് കടലിടുക്കിലൂടെ സർവീസ് നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷന്റെ കർശന നിർദ്ദേശം. കപ്പൽ ഉടമകൾ, കപ്പൽ മാനേജർമാർ, റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവർക്ക് ബുധനാഴ്ച പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഈ സുപ്രധാന നിർദ്ദേശമുള്ളത്.(DGMA Bars Deployment Of Indian Seafarers In Strait Of Hormuz Amid Escalating US Iran Conflict)
ഗൾഫ് മേഖലയിലെ വഷളായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ഇന്ത്യൻ ജീവനക്കാരെ ജോലിക്ക് വെക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഡിജിഎംഎ സർക്കുലർ 36/2026-ലൂടെ വ്യക്തമാക്കി. നിലവിൽ പേർഷ്യൻ ഗൾഫ്, ഹോർമൂസ് കടലിടുക്ക് എന്നിവടങ്ങളിൽ സർവീസ് നടത്തുന്ന കപ്പലുകളിലെ ക്യാപ്റ്റന്മാർ കടുത്ത സുരക്ഷാ ജാഗ്രത പാലിക്കണമെന്നും കമ്പനിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്നും നിർദ്ദേശമുണ്ട്.
യുഎസ് സെൻട്രൽ കമാൻഡ് ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ നടത്തിയ ആക്രമണവും ഇതിന് പകരമായി അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളുമാണ് മേഖലയെ യുദ്ധക്കളമാക്കിയത്. ഇറാനിയൻ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.
Story Summary
The Directorate General of Maritime Administration (DGMA) has issued a strict advisory directing shipping companies to halt the deployment of Indian seafarers on vessels transiting the Strait of Hormuz due to escalating US-Iran military conflicts. The directive follows a surge in maritime casualties comes amid a US naval blockade and retaliatory strikes by Iran on regional targets.


