HomeKeralaകൊണ്ടോട്ടിയിൽ സ്പ്ലാഷ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു |...

കൊണ്ടോട്ടിയിൽ സ്പ്ലാഷ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു | Splash Education Project

റിപ്പോർട്ട്: അൻവർ ഷരിഫ്

കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘സ്പ്ലാഷ്’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രധാനാധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമായി സംഘടിപ്പിച്ച സംഗമം ടി.പി. അഷ്റഫലി എം.എൽ.എ ഉദ്ഘാടനം ചെയ്തു (Splash Education Project). ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി സഹായിക്കുന്നതിനായുള്ള ‘റീഡിംഗ് കാർഡിന്റെയും’ ‘സ്ക്രീനിംഗ് ടൂളിന്റെയും’ പ്രകാശനം വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഫസീല നാസർ നിർവ്വഹിച്ചു.

വിദ്യാഭ്യാസ വിദഗ്ധർ, ജനപ്രതിനിധികൾ, പിടിഎ-എംപിടിഎ ഭാരവാഹികൾ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ സംഗമത്തിൽ പങ്കെടുത്തു. പഠന നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, കൊണ്ടോട്ടിയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. ഡോ. മുസ്തഫ പാലത്തിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഫാത്തിമ റോഷ്ന, വി.പി. ഷുക്കൂർ, കബീർ മുതുപറമ്പ്, ജൈസൽ എളമരം തുടങ്ങിയവർ ആശംസകൾ നേർന്നു.

Summary: Kondotty Block Panchayat organized a meeting of headmasters and parents as part of its ‘Splash’ educational initiative. MLA T.P. Ashraf Ali inaugurated the event, which focused on identifying and supporting academically backward students through new screening tools and reading cards.

Clickable Info Box