HomeCrimeബെംഗളൂരുവിൽ യുവതിയോട് അശ്ലീലപ്രദർശനം നടത്തി: ഡെലിവറി ബോയ് അറസ്റ്റിൽ | Delivery...

ബെംഗളൂരുവിൽ യുവതിയോട് അശ്ലീലപ്രദർശനം നടത്തി: ഡെലിവറി ബോയ് അറസ്റ്റിൽ | Delivery Executive Arrested

ബെംഗളൂരു: അനുവാദമില്ലാതെ യുവതിയുടെ അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറി അശ്ലീലപ്രദർശനം നടത്തിയ ഡെലിവറി എക്സിക്യൂട്ടീവ് അറസ്റ്റിൽ. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളെയാണ് മാർത്തഹള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75, 79, 329(2) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.(Delivery Executive Arrested In Bengaluru For Exposing Himself To Woman)

പാർസൽ നൽകാനായെത്തിയ ഡെലിവറി ബോയ് യുവതിയോട് ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അപരിചിതരെ വീട്ടിൽ കയറ്റാറില്ലെന്ന് വ്യക്തമാക്കി യുവതി ഈ ആവശ്യം പലതവണ നിരസിച്ചു. അത്യാവശ്യമാണെങ്കിൽ തൊട്ടടുത്ത ഫ്ലാറ്റിലെ പുരുഷന്മാരോട് സഹായം ചോദിക്കാൻ നിർദേശിച്ചെങ്കിലും ഇത് കൂട്ടാക്കാതെ ഇയാൾ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

ശുചിമുറി ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയ പ്രതി തനിക്ക് നേരെ അശ്ലീലപ്രദർശനം നടത്തിയെന്ന് യുവതി ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. സ്വന്തം വീട്ടിൽ വച്ച് അപമാനിക്കപ്പെട്ടതായും സുരക്ഷിതത്വമില്ലായ്മ തോന്നിയതായും യുവതി കുറിച്ചു. സ്വയം രക്ഷയ്ക്കായും തെളിവ് സൂക്ഷിക്കുന്നതിനുമായി സംഭവത്തിന്റെ ചില ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ ഇടപെടുകയും മാർത്തഹള്ളി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Story Summary

A delivery executive named Vijay Mallikarjun Kamat was arrested by Bengaluru police for forcing his way into a woman’s apartment and exposing himself after using her washroom. The incident sparked outrage on social media.

Clickable Info Box