HomeWorldഒമാനിലും ഖത്തറിലും ആക്രമണം; ഡ്രോൺ ആക്രമണവും മിസൈൽ അവശിഷ്ടങ്ങളും പരിഭ്രാന്തി പരത്തി...

ഒമാനിലും ഖത്തറിലും ആക്രമണം; ഡ്രോൺ ആക്രമണവും മിസൈൽ അവശിഷ്ടങ്ങളും പരിഭ്രാന്തി പരത്തി | Drone Attack Oman

മുസന്ദം: ഒമാനിലെ മുസന്ദം പ്രവിശ്യയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു ( Drone Attack Oman). ഒമാന്റെ വടക്കൻ പ്രവിശ്യയായ മുസന്ദമിലെ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. ഖത്തറിൽ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകളെ തടയുന്നതിനിടയിൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. യുഎഇയും കുവൈത്തും തങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി അറിയിച്ചു.

Summary: Regional tensions escalated as Oman confirmed a drone attack by Iran in the Musandam province, while falling missile debris in Qatar injured three people, including a child. Both the UAE and Kuwait successfully intercepted attempted attacks, and Gulf nations have issued high-alert warnings to their citizens.

Clickable Info Box