അഗർത്തല: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മൺസൂൺ മഴയെത്തുടർന്ന് ത്രിപുരയിലെ മൂന്ന് ജില്ലകളിൽ കനത്ത പ്രളയം. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള പതിനൊന്നായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. പ്രളയത്തിൽ ഇതുവരെ ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നാലായിരത്തിലധികം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.(Tripura Floods Eleven Thousand Displaced Over Four Thousand Houses Damaged In Three Districts)
വെള്ളിയാഴ്ച മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ കരകവിഞ്ഞൊഴുകിയിരുന്ന മനു നദിയിലെ ജലനിരപ്പ് താഴ്ന്നത് പ്രളയബാധിതർക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി പ്രൊജക്ട് ഡയറക്ടർ നൽകിയ വിവരങ്ങൾ പ്രകാരം, ഉനകോട്ടി ജില്ലയിൽ നിന്നുള്ള 6,068 പേരെ നിലവിൽ 35 ദുരിതാശ്വാസ ക്യാമ്പുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.
അയൽ ജില്ലകളായ ധലായ്, ഖോവായ് എന്നിവിടങ്ങളിൽ നിന്നുള്ള 4,909 പേരും വിവിധ ക്യാമ്പുകളിലുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് മൂന്ന് ജില്ലകളെയും വെള്ളത്തിനടിയിലാക്കിയത്. അതേസമയം, ജലവിഭവ വകുപ്പ് സ്ലൂയിസ് ഗേറ്റുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് ഉനകോട്ടി, ധലായ്, ഖോവായ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കോൺഗ്രസ് എംഎൽഎ ബിരജിത് സിൻഹ ആരോപിച്ചു.
Story Summary
Heavy rainfall has triggered flash floods in three districts of Tripura—Unakoti, Dhalai, and Khowai—displacing around 11,000 people and damaging over 4,000 houses. While the situation showed signs of improvement as the Manu River receded, the IMD has predicted more heavy rain. Meanwhile, political blame games erupted over delayed maintenance of 19 sluice gates in the Kailashahar subdivision.

