HomeKeralaമരണകാരണം തലയ്‌ക്കേറ്റ ക്ഷതം, ശരീരമാസകലം മർദ്ദനമേറ്റു: ഉസ്ബെക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ...

മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, ശരീരമാസകലം മർദ്ദനമേറ്റു: ഉസ്ബെക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് | Savariya murder Uzbekistan

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ വെച്ച് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റു കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കേറ്റ കടുത്ത ക്ഷതമാണ് മരണകാരണമെന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്.(Savariya murder Uzbekistan, Uzbekistan Malayali Medical Student Murder Post Mortem Confirms Head Injury Cause Of Death)

ശരീരമാസകലം ക്രൂരമായ മർദ്ദനമേറ്റിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണം ശരിവെക്കുന്ന തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് ആണ് സാവരിയ കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ അനമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സാവരിയയുടെ കുടുംബം ഉന്നയിക്കുന്നത്.

സാവരിയയെ മതം മാറ്റാൻ യുവാവ് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും ഇതിന് തയ്യാറാകാത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. പെൺകുട്ടിയുടെ കാൽ മുതൽ തല വരെ ചതവുകളും മുറിവുകളും ഉണ്ടായിരുന്നു. സംഭവത്തിൽ ഉസ്ബെക്കിസ്ഥാൻ ഭരണകൂടം നടത്തുന്ന നിയമനടപടികൾ ഇന്ത്യൻ അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കും. അവിടെയുള്ള അന്വേഷണത്തിലോ നിയമനടപടികളിലോ എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ അലംഭാവമോ ഉണ്ടായാൽ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) വകുപ്പ് 208 അനുസരിച്ച് പ്രതിയെ ഇന്ത്യയിലെത്തിച്ച് കുറ്റവിചാരണ ചെയ്യാനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Story Summary

The post-mortem report of Savariya, a Malayali medical student murdered in Uzbekistan, confirmed that a severe head injury caused her death. The report also verified family allegations of widespread physical abuse across her body, pointing to her classmate Sadarul Anam, who allegedly assaulted her with a laptop following constant pressure for religious conversion.

Clickable Info Box