Sunday, February 8, 2026
HomeKeralaഇടുക്കിയിൽ കളക്ട്രേറ്റിലും മുല്ലപ്പെരിയാർ ഡാമിലുമടക്കം ബോംബ് ഭീഷണി: വ്യാപക പരിശോധന |...

ഇടുക്കിയിൽ കളക്ട്രേറ്റിലും മുല്ലപ്പെരിയാർ ഡാമിലുമടക്കം ബോംബ് ഭീഷണി: വ്യാപക പരിശോധന | Bomb threat

ഇടുക്കി: ജില്ലാ കളക്ട്രേറ്റ് ഉൾപ്പെടെ ജില്ലയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര പരിശോധനകൾ നടത്തി.(Bomb threat including Collectorate and Mullaperiyar Dam in Idukki, Extensive inspection)

ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കളക്ട്രേറ്റിൽ വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകുകയും പോലീസ് പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്.

മുട്ടം കോടതി സമുച്ചയത്തിലും പരിശോധനകൾ നടന്നു. ബോംബ് കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച മാഗി, ഡോളി എന്നീ സ്നിഫർ നായ്ക്കളെ ഉപയോഗിച്ചാണ് കളക്ട്രേറ്റിലും പരിസരത്തും പരിശോധന നടത്തിയത്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates