HomeNationalമഹാരാഷ്ട്രയിൽ പ്രളയം: എച്ച്പിസിഎൽ പ്ലാന്റിൽ നിന്ന് ഒഴുകിപ്പോയത് 3,000 ഗ്യാസ് സിലിണ്ടറുകൾ...

മഹാരാഷ്ട്രയിൽ പ്രളയം: എച്ച്പിസിഎൽ പ്ലാന്റിൽ നിന്ന് ഒഴുകിപ്പോയത് 3,000 ഗ്യാസ് സിലിണ്ടറുകൾ | HPCL Gas Cylinder Spill

റായ്ഗഡ്: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള എച്ച്പിസിഎൽ (HPCL) പാതൽഗംഗ എൽപിജി ബോട്ടിലിംഗ് പ്ലാന്റിൽ നിന്ന് ഏകദേശം 3,000 ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി (HPCL Gas Cylinder Spill). പ്ലാന്റിന്റെ സംരക്ഷണ ഭിത്തി തകർന്നതിനെത്തുടർന്ന് വെള്ളം പ്ലാന്റിനുള്ളിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പാതൽഗംഗ പുഴയിലും ഖർപഡ ക്രീക്കിലുമാണ് സിലിണ്ടറുകൾ ഒഴുകി നടക്കുന്നത് കണ്ടത്. ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും ഗ്യാസ് നിറച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇവ സുരക്ഷിതമല്ലെന്നും, അതിനാൽ സിലിണ്ടറുകൾ കാണുന്നവർ അവ വീടുകളിലേക്ക് കൊണ്ടുപോകുകയോ തുറക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും റായ്ഗഡ് കലക്ടർ കിഷൻ ജാവ്‌ലെ കർശനമായി നിർദ്ദേശിച്ചു. ഇത് അതീവ അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ടെടുക്കുന്ന സിലിണ്ടറുകൾ ഉടൻ തന്നെ എച്ച്പിസിഎൽ കമ്പനിയിലോ, അടുത്തുള്ള ഡീലർമാർക്കോ, ഖലാപൂർ തഹസിൽദാർ ഓഫീസിലോ, സബ് ഡിവിഷണൽ ഓഫീസിലോ ഏൽപ്പിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന അതിശക്തമായ മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലകളിൽ ഒന്നാണ് റായ്ഗഡ്.

Summary: Torrential rains in Maharashtra’s Raigad district caused the protection wall of an HPCL LPG bottling plant to collapse, resulting in approximately 3,000 gas cylinders being swept into the Patalganga River. Local authorities have issued an urgent safety warning, urging citizens not to handle or store these cylinders, which may contain gas, and to surrender any found items to official collection centers.

Clickable Info Box