കോഴിക്കോട്: തിരക്കേറിയ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിട ഭാഗം തകർന്നുവീണ് അപകടം. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പഴയ ക്ലോക്ക് ടവറാണ് വ്യാഴാഴ്ച രാവിലെ തകർന്നുവീണത്. അപകടസമയത്ത് പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.(Clock Tower Collapses At Kozhikode Railway Station Major Mishap Averted)
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രാവിലെ 11:10 ഓടെയായിരുന്നു സംഭവം. കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന സമയത്താണ് കനത്ത ശബ്ദത്തോടെ ക്ലോക്ക് ടവർ തകർന്നു വീണത്. ഉച്ചയ്ക്ക് 2:05-ന് പുറപ്പെടേണ്ട ട്രെയിൻ ആയതിനാൽ അപകടസമയത്ത് ബോഗികൾ അടച്ചിട്ടിരിക്കുകയായിരുന്നു.
യാത്രക്കാരോ റെയിൽവേ ജീവനക്കാരോ പ്ലാറ്റ്ഫോമിൽ ഇല്ലാതിരുന്നതാണ് വലിയൊരു അപകടസാധ്യത ഇല്ലാതാക്കിയത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായാണ് വിവരം.
Story Summary
A major disaster was averted on Thursday morning as the 150-year-old clock tower at Kozhikode Railway Station’s platform number 3 collapsed around 11:10 AM. Since the Kozhikode-Kannur passenger train parked at the platform was closed and no passengers or staff were present during the incident, no casualties were reported.

