HomeKeralaആഭ്യന്തര മന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ കമന്റിട്ടു: മണ്ണാറശ്ശാല സ്വദേശിക്കെതിരെ കേസ് | Kerala Police...

ആഭ്യന്തര മന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ കമന്റിട്ടു: മണ്ണാറശ്ശാല സ്വദേശിക്കെതിരെ കേസ് | Kerala Police Case

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമന്റിട്ട മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് നിയമനടപടി സ്വീകരിച്ചത്.(Kerala Police Case Against RSS Worker For Facebook Comment Criticizing Home Minister Ramesh Chennithala)

കേസ് എടുത്തതിന് പിന്നാലെ ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനൽ കേസ് പ്രതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിന്റെ ഫെയ്‌സ്ബുക്ക് പ്രതികരണം.

തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലറെ പിടികൂടാൻ ആഭ്യന്തരവകുപ്പ് കാണിച്ച അതേ ശുഷ്കാന്തിയും വേഗതയും, ഇയാളെ പിടികൂടുന്നതിലും പൊലീസ് കാണിച്ചാൽ അത് സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്താകുമെന്നായിരുന്നു കമന്റിന്റെ ഉള്ളടക്കം.

Story Summary

The Haripad police have registered a case and seized the mobile phone of a man, Anilkumar, for posting a Facebook comment criticizing Home Minister Ramesh Chennithala. The comment questioned the police’s delay in arresting a criminal case accused who was spotted sharing a stage with the minister.

Clickable Info Box