കറാച്ചി: ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട കെ2 എയർവേയ്‌സിന്റെ കാർഗോ ബോയിങ് 737 വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ചൊവ്വാഴ്ച വൈകുന്നേരമാണ് വിമാനം എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം വിച്ഛേദിച്ചത് (K2 Airways Missing). പറന്നുയർന്നതിന് തൊട്ടുപിന്നാലെ നാവിഗേഷൻ സംവിധാനത്തിൽ തകരാറുകൾ റിപ്പോർട്ട് ചെയ്ത വിമാനം, അധികം വൈകാതെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
വിമാനത്തിന്റെ അവസാന ലൊക്കേഷൻ കറാച്ചിയിൽ നിന്ന് 155 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ്. ട്രാക്കിംഗ് ഡാറ്റ പ്രകാരം വിമാനം അപ്രതീക്ഷിതമായ രീതിയിൽ അതിവേഗം താഴേക്ക് പതിക്കുകയായിരുന്നു. മിനിറ്റിൽ 22,400 അടി എന്ന നിരക്കിലാണ് വിമാനം താഴേക്ക് പതിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഞ്ച് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തെ കണ്ടെത്താനായി പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും വിവിധ സർക്കാർ ഏജൻസികളും ചേർന്ന് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 2024-ൽ കെ2 എയർവേയ്‌സിന്റെ ഭാഗമായ ഈ വിമാനം ജൂൺ 28-ന് ശേഷമുള്ള ആദ്യ യാത്രയിലായിരുന്നു.
Summary: A K2 Airways Boeing 737 cargo plane carrying five crew members has gone missing after reporting navigation issues shortly after taking off from Sharjah bound for Karachi. Tracking data indicated a rapid, unusual descent before the aircraft disappeared from radar, prompting an urgent search and rescue operation by Pakistani authorities.

