HomeKeralaകുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുത്തു: നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ കാട്ടിലേക്ക് കയറ്റിവിട്ടു...

കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുത്തു: നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ കാട്ടിലേക്ക് കയറ്റിവിട്ടു | Kuttampuzha Wild Elephant Well Rescue

എറണാകുളം: കുട്ടമ്പുഴയിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് വന്യജീവി സാന്നിധ്യം രൂക്ഷമായ പ്രദേശത്തെ പറമ്പിലെ കിണറ്റിൽ ആന അകപ്പെട്ടത്.(Kuttampuzha Wild Elephant Well Rescue Forest Release Protest)

ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ ഒരു വശത്തെ മണ്ണ് ഇടിച്ചുനിരത്തി വഴിയൊരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്. വീഴ്ചയിൽ ആനയുടെ തുമ്പിക്കൈയിൽ ചെറിയ മുറിവേറ്റിട്ടുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എഫ്.ഒ അറിയിച്ചു. അതേസമയം, ആനയെ കരയ്‌ക്കെത്തിച്ചതിന് പിന്നാലെ പ്രദേശത്ത് വലിയ തോതിൽ നാട്ടുകാരുടെ പ്രതിഷേധമുയർന്നു.

ആന പ്രദേശത്ത് സ്ഥിരമായി ഇറങ്ങി വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തുന്നതാണെന്നും, അതിനാൽ ഇതിനെ വീണ്ടും കാട്ടിലേക്ക് വിടാതെ കോടനാട്ടേക്ക് മാറ്റി പാർപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നീണ്ട ചർച്ചകൾക്കൊടുവിലാണ് ആനയെ വനത്തിലേക്ക് തന്നെ കയറ്റിവിടാൻ ധാരണയായത്. കാട്ടിലേക്ക് കയറ്റിവിട്ടെങ്കിലും ആനയെ വനംവകുപ്പ് ഇനി കർശനമായി നിരീക്ഷിക്കും.

Story Summary

A wild elephant that fell into a well in a residential area of Kuttampuzha, Kothamangalam, was successfully rescued after hours of effort using a JCB to dig a pathway. Following intense protests from locals who demanded the elephant be relocated to Kodanad due to frequent crop raids, officials and the MLA held talks and decided to release it back into the forest under strict drone and team surveillance.

Clickable Info Box