2008-ലെ അഹമ്മദാബാദ് പരമ്പര സ്ഫോടനക്കേസിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 പേരുടെ ശിക്ഷ ഹൈക്കോടതി നിലനിർത്തി (Ahmedabad Serial Blasts). 11 പേർക്ക് നൽകിയ ജീവപര്യന്തം തടവ് ശിക്ഷയും കോടതി സ്ഥിരീകരിച്ചു. ജസ്റ്റിസ് എ.വൈ. കോഗ്ജെ, ജസ്റ്റിസ് സമീർ ദാവേ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിചാരണക്കോടതിയുടെ ഉത്തരവിനെതിരായ അപ്പീലുകൾ തള്ളിക്കൊണ്ട് സുപ്രധാന വിധി പ്രസ്താവിച്ചത്.
2008 ജൂലൈ 26-ന് 70 മിനിറ്റിനുള്ളിൽ അഹമ്മദാബാദിൽ നടന്ന 21 ബോംബ് സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെടുകയും 200-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആശുപത്രികളെയും ലക്ഷ്യമിട്ടാണ് തീവ്രവാദികൾ അന്ന് ആക്രമണം നടത്തിയത്. ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് കേസിലെ പ്രതികൾ. 2022-ലാണ് പ്രത്യേക കോടതി 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചത്. ഈ വിധിക്ക് എതിരെ പ്രതികൾ സമർപ്പിച്ച അപ്പീലുകളാണ് ഹൈക്കോടതി തള്ളിയത്.
Summary: The Gujarat High Court has upheld the death sentences of 38 convicts and the life imprisonment of 11 others in connection with the 2008 Ahmedabad serial blasts case, which resulted in 56 deaths and left 200 injured. A division bench rejected all appeals filed against the 2022 special court verdict, confirming the sentences for the members of the Indian Mujahideen involved in the 70-minute-long terror attack.

