തനിക്ക് ക്യാൻസറില്ലെന്നും സഹതാപം പിടിച്ചുപറ്റാനുള്ള അഭിനയമാണെന്നും സമൂഹമാധ്യമങ്ങളിൽ ഉയർന്നു വന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രേണു സുധി രംഗത്ത് (Renu Sudhi Cancer Controversy). താൻ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയമല്ലെന്ന് തെളിയിക്കാൻ, തന്റെ തലയിൽ നിന്ന് മുടി കൊഴിഞ്ഞു വീഴുന്ന വീഡിയോ താരം ലൈവായി പങ്കുവെച്ചു. ഒരു തമിഴ് ഗാനത്തിനൊപ്പമുള്ള വീഡിയോയിലൂടെയാണ് രേണു തന്റെ അവസ്ഥ വെളിപ്പെടുത്തിയത്.
“എനിക്ക് ക്യാൻസർ ഇല്ല എന്ന് പറയുന്നവരോട്, അതെ, എന്റെ മനസ്സിന് ക്യാൻസർ ഇല്ല. പക്ഷെ എന്റെ ശരീരത്തിന് അത് ബാധിച്ചിട്ടുണ്ട്. നിങ്ങളുടെ കുത്തുവാക്കുകളേക്കാൾ വലിയൊരു രോഗമാണ് എന്റെ ശരീരത്തെ പിടികൂടിയിരിക്കുന്നത്. മുടിയിൽ ഒന്ന് തൊട്ടാൽ മതി, അത് കൈകളിലേക്ക് കൊഴിഞ്ഞു വീഴുകയാണ്,” രേണു കുറിപ്പിൽ വ്യക്തമാക്കി. ഈ പോസ്റ്റിന് താഴെ വലിയൊരു വിഭാഗം ആളുകൾ പിന്തുണയുമായി എത്തിയിട്ടുണ്ട്. പറയുന്നവർ എന്തും പറഞ്ഞോട്ടെ എന്നും ധൈര്യമായി മുന്നോട്ട് പോകാനും ആരാധകർ കമന്റുകളിലൂടെ ആവശ്യപ്പെടുന്നു.
സോഷ്യൽ മീഡിയയിലൂടെ സജീവമായ രേണു ഈ അടുത്താണ് തനിക്ക് ക്യാൻസർ ആണെന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ചികിത്സാ വിവരങ്ങളും മറ്റും താരം നിരന്തരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കൊല്ലം സുധിയുടെ മകൻ കിച്ചു സുധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനിടയിലാണ് തനിക്കെതിരെ വന്ന വ്യാജ പ്രചരണങ്ങൾക്ക് രേണു മറുപടിയുമായി എത്തിയിരിക്കുന്നത്.
Summary: Renu Sudhi has hit back at critics who accused her of faking her cancer diagnosis for social media sympathy by sharing a video showing her hair falling out. The influencer, who recently disclosed her cancer battle, responded to the online harassment by stating that while her mind is resilient, her body is indeed suffering from the disease. The video has drawn massive support from fans who are encouraging her to remain strong against the negative comments following her recent public disputes.

