HomeKeralaകോന്നി വ്യാജപീഡന കേസ്: കസ്റ്റഡിയിൽ ക്രൂരമർദ്ദനമെന്ന് യുവാവ്; ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്ന്...

കോന്നി വ്യാജപീഡന കേസ്: കസ്റ്റഡിയിൽ ക്രൂരമർദ്ദനമെന്ന് യുവാവ്; ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്ന് പറഞ്ഞിട്ടും കേട്ടില്ല| Konni Fake Rape Case

കോന്നി: കോന്നിയിലെ വ്യാജപീഡന പരാതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. കാലിൽ ബൂട്ടിട്ട് ചവിട്ടിയെന്നും, മുടിയിൽ പിടിച്ച് വലിക്കുകയും ചെവിയിൽ പിടിച്ച് കറക്കുകയും ചെയ്തുവെന്നും യുവാവ് ആരോപിക്കുന്നു. താൻ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്ന് അപേക്ഷിച്ചിട്ടും പോലീസ് മർദ്ദനം തുടർന്നു (Konni Fake Rape Case). ജൂലൈ മൂന്നിന് വൈകിട്ട് പിടികൂടിയ യുവാവിനെ പിറ്റേന്ന് വൈകിട്ടാണ് വിട്ടയച്ചത്. ആളുമാറി തന്റെ സഹോദരനെയും പോലീസ് കൊണ്ടുപോയിരുന്നുവെന്നും ഇവർ പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

ചൈൽഡ് ഹെൽപ് ലൈൻ വഴി ലഭിച്ച പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹപാഠികൾ ഉൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ പെൺകുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു. പ്രണയ നൈരാശ്യത്തെത്തുടർന്ന് സഹപാഠിയോട് പ്രതികാരം തീർക്കാൻ പെൺകുട്ടി കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കേസ് തള്ളിക്കളഞ്ഞെങ്കിലും പോലീസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരും. ചൈൽഡ് ഹെൽപ് ലൈനിൽ കളവായ മൊഴി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത് ആരാണെന്നും, ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടി ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

Summary: A youth detained in the Konni fake sexual assault case has alleged severe custodial torture by the police, claiming he was physically abused despite informing officers of his recent bypass surgery. The case, which originated from a 13-year-old girl’s complaint via Child Helpline, led to the detention of six individuals who were later released after the police concluded the girl’s allegations were fabricated due to a breakup with a classmate. While the accused have been released, the police are continuing their investigation into the false reporting and potential ulterior motives, including the possibility of drug involvement.

Clickable Info Box