പത്തനംതിട്ട: റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിനുള്ളിലേക്ക് കാട്ടുപന്നി ഇരച്ചുകയറി ഉടമയ്ക്ക് പരിക്ക്. മന്ദിരംപടി സ്വദേശിനി ബീനയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.(Wild Boar Attack In Ranni Supermarket, Owner Injured)
സൂപ്പർമാർക്കറ്റിന്റെ മുൻഭാഗത്തെ ചില്ല് തകർത്ത് അകത്തേക്ക് കയറിയ കാട്ടുപന്നി കടയുടമയായ ബീനയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കാട്ടുപന്നി ഓടിച്ചിട്ട് കുത്താൻ ശ്രമിച്ചെന്നും, അതിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നും ബീന പറഞ്ഞു.
സംഭവത്തെത്തുടർന്ന് പഞ്ചായത്തിന്റെ അനുമതിയോടെ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. സൂപ്പർമാർക്കറ്റിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള സ്ഥലത്തുവെച്ചാണ് കാട്ടുപന്നിയെ കണ്ടെത്തി വെടിവെച്ചുകൊന്നത്.
Story Summary
A wild boar created panic in Ranni, Pathanamthitta, by barging into a mini-supermarket and injuring the shop owner, Beena. The animal smashed the glass front of the shop and attempted to attack the owner, who sustained injuries while trying to fend it off. The wild boar was later tracked down and shot dead with the permission of the local panchayat authorities.

