കാസർഗോഡ്: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് എൽഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. പദവി വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ വ്യക്തമാക്കി. പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ അദ്ദേഹം, പദവി അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.(LDF Crisis Deepens Over Deputy Opposition Leader Post As CPI Challenges CPM)
ഈ വിഷയത്തിൽ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാവില്ലെന്നും, പിണറായി വിജയൻ പറഞ്ഞത് സിപിഎം പാർട്ടിയുടെ മൊത്തത്തിലുള്ള നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നും സുനീർ ആവശ്യപ്പെട്ടു. സിപിഐയുടെ അഭിപ്രായങ്ങൾ നേരത്തെ മാനിച്ചിരുന്നെങ്കിൽ എൽഡിഎഫിന് ഇപ്പോഴുണ്ടായ ദയനീയമായ ഗതി സംഭവിക്കില്ലായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പി.എം. ശ്രീ പോലുള്ള വിഷയങ്ങളിലും ഇത് പ്രകടമാണെന്നും സുനീർ ചൂണ്ടിക്കാട്ടി. സർക്കാർ ഉൾപ്പെടുന്ന വിവാദ വിഷയങ്ങൾ നിരവധിയുണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാത്തത് പ്രതിപക്ഷത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
Story Summary
LDF is facing internal crisis over the post of Deputy Leader of the Opposition, with the CPI openly challenging the CPM’s stance. CPI leader P.P. Suneer emphasized that the demand for the post remains non-negotiable and criticized the CPM for unilaterally dismissing it. The ongoing dispute has hindered the convening of LDF meetings, even amid various controversies, while the public disagreement between party leaders has further strained the alliance.

