HomeCrimeആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം: CIയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു...

ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം: CIയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു | Aryanad Police Station Attack

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ച പ്രതി, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്യനാട് സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Aryanad Police Station Attack, Man Strikes CI With Iron Chair)

ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യക്കുപ്പിയുമായി സ്റ്റേഷനിലെത്തിയ പ്രതി പോലീസുകാരോട് മോശമായി പെരുമാറുകയും കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി സ്റ്റേഷനുള്ളിൽ വെച്ച് അടിച്ചുപൊട്ടിക്കുകയും ചെയ്തു.

ഇയാളെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നതിനിടെ പ്രതി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ സിഐയെ ഇയാൾ ആശുപത്രിയിൽ വെച്ച് ഇരുമ്പ് കസേര ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിഐ നിലവിൽ ചികിത്സയിലാണ്.

Story Summary

A man named Yadukrishnan, an Aryanad native, has been taken into custody after violently attacking the Aryanad Police Station CI with an iron chair. The incident occurred after the suspect arrived at the station with a liquor bottle, misbehaved with officers, and broke the bottle. When the CI pursued the fleeing suspect into a nearby hospital, the accused struck him on the head with an iron chair, causing severe injuries.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.