HomeKeralaഅടൂരിൽ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ: വിദേശത്ത് വെച്ച് തുടങ്ങിയ അതിക്രമം...

അടൂരിൽ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ: വിദേശത്ത് വെച്ച് തുടങ്ങിയ അതിക്രമം നാട്ടിലും തുടർന്നു | Adoor sexual abuse case

പത്തനംതിട്ട : സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് പൊലീസിൻ്റെ പിടിയിൽ. 16 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് പിതാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് വെച്ച് തുടങ്ങിയ അതിക്രമം നാട്ടിലെത്തിയ ശേഷവും ഇയാൾ തുടരുകയായിരുന്നു.(Adoor sexual abuse case, Father arrested for sexually abusing teenage daughter)

2020-ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് വെച്ച് അസുഖബാധിതയായി മരിച്ചിരുന്നു. അമ്മയുടെ മരണശേഷം പെൺകുട്ടി പിതാവിന്റെ സംരക്ഷണയിലായിരുന്നു. വിദേശത്ത് വെച്ച് തന്നെ ഇയാൾ മകളെ പീഡനത്തിന് ഇരയാക്കിയിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു.

സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ പുറത്തുപറഞ്ഞത്. കൊട്ടാരക്കരയിൽ വെച്ചാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും, പിന്നീട് കേസ് അടൂർ പൊലീസിലേക്ക് കൈമാറുകയായിരുന്നു.

Story Summary

In Adoor, Pathanamthitta, a father has been arrested for sexually abusing his 16-year-old daughter. The abuse reportedly began while they were abroad and continued after they returned to India, following the death of the girl’s mother in 2020. The incident came to light during a school counseling session.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.