HomeKeralaസംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്: പവന് ഇന്ന് 200 രൂപ കുറഞ്ഞു...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്: പവന് ഇന്ന് 200 രൂപ കുറഞ്ഞു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450 രൂപയുമാണ് ഇന്നത്തെ വില.(Gold price dips in Kerala today by Rs 200 per sovereign)

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ പണവായ്പാ നയങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Story Summary

Gold prices in Kerala have witnessed a decline today, with the price of a sovereign falling by Rs 200 to reach Rs 1,07,600. The rate for one gram has also decreased by Rs 25, settling at Rs 13,450. Market experts attribute these fluctuations to global economic factors.

Clickable Info Box