കൊച്ചി: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ മദ്യപിച്ച കെഎപി ഒന്നാം ബറ്റാലിയനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കെ.യു. അഭിലാഷ്, എൻ. നവാസ്, എം. വിഷ്ണു എന്നിവർക്കെതിരെയാണ് നടപടി.(Three policemen suspended for drinking inside Kochi Hill Palace camp barracks)
ക്യാമ്പിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥരെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പിയും ഗ്ലാസും പൊലീസ് പിടിച്ചെടുത്തു. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ, അഭിലാഷ് ഓടി രക്ഷപ്പെട്ടു.
പിടിയിലായ നവാസ്, വിഷ്ണു എന്നിവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ ഇരുവരും മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്തുന്നതിനായി അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Story Summary
Three police officers from the KAP 1st Battalion have been suspended for consuming alcohol inside the barracks of the Hill Palace police camp in Kochi. While two officers were confirmed intoxicated following a medical examination, the third suspect, Abhilash, managed to escape custody while being transported for a medical test and remains at large.

